എഐക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു.

'എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി,50 കോടി മാത്രം മുതല്‍മുടക്ക്, ബാക്കി വീതം വക്കാനായിരുന്നു പദ്ധതി'

കൊച്ചി: എഐ ക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു. സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ. കാമറയ്ക്ക് ഈ വിലയില്ല.ലേറ്റസ്റ്റ്ടെക്നോളജി ഇതിൽ കുറച്ച് കിട്ടും. 57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്. അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി

മണിപ്പൂർ സംഘർഷം; ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, സംഘർഷമേഖലകളിൽ കാവലായി സൈന്യം

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്‍റെ കാവല്‍ തുടരുകയാണ്. 

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ വ്യാപകമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'മോക്ക' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തതയായിട്ടില്ല. എങ്കിലും കേരളത്തിൽ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ എറണാകുളം, വയനാട് യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. 

കർണാടകയില്‍ പ്രചാരണം ക്ലൈമാക്സിലേക്ക്; 26 കി മീ നീണ്ട റോഡ് ഷോയുമായി മോദി, രാഹുലും സോണിയയും എത്തുന്നു

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബെംഗളൂരു നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരു നഗരത്തിന്‍റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്.

കാലടി കൊലപാതകം; ആതിരയുടെ മൃതദേഹത്ത് നിന്നും സ്വര്‍ണ മാല മോഷ്ടിച്ച് പ്രതി, അങ്കമാലിയിൽ പണയം വെച്ചു

കൊച്ചി: തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ ആതിരയുടെ മൃതദേഹത്ത് നിന്നും മാല മോഷ്ടിച്ചു. കൊലപാതകത്തിന് ശേഷം പ്രതി അഖിൽ ആതിരയുടെ ഒന്നര പവന്റെ മാല കവർന്നു. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വെച്ചതായാണ് അഖിലിന്‍റെ മൊഴി. അതേസമയം, തെളിവെടുപ്പിനായി പൊലീസ് അഖിലിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ; മഴ മേഘങ്ങൾ കാരണം സിഗ്നൽ കിട്ടുന്നതില്‍ തടസം

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. 

സ്വിഫ്റ്റ് ബസിൽ കുത്തേറ്റ സംഭവം: യുവതി അപകടനില തരണം ചെയ്തു, യുവാവ് അത്യാസന്ന നിലയിൽ തുടരുന്നു

മലപ്പുറം: വെന്നിയൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വെച്ച് കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം സംഭവത്തിൽ പൊലീസ് മൊഴിയെടുക്കും. മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക്

ഡയമണ്ട് ലീഗിൽ ഉജ്വല ജയത്തോടെ സീസണിന് തുടക്കമിട്ട് ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര

ദോഹ: ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഉജ്വല ജയത്തോടെ സീസണിന് തുടക്കമിട്ട് ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര. 88.67 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. സൂറിച്ചിലെ സുവർണ നേട്ടം ദോഹയിലും തുടരുകയാണ് നീരജ്. 

കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി! 7 പതിറ്റാണ്ടിനിപ്പുറം ചരിത്രമുഹൂര്‍ത്തം

ലണ്ടൻ: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്.

എഐ ക്യാമറയിലെ നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി, ആവര്‍ത്തിച്ചവര്‍ക്ക് ആദ്യം

തിരുവനന്തപുരം: വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ മാസം 10ന് മന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.