Asianet News MalayalamAsianet News Malayalam

'പോക്കറ്റടിക്കും ബജറ്റ്', കേമമെന്ന് മുഖ്യമന്ത്രി, അതിശക്ത സമരത്തിന് പ്രതിപക്ഷം, നഷ്ടക്കണക്കിൽ അദാനി- 10 വാർത്ത

'പോക്കറ്റടിക്കും ബജറ്റ്', കേമമെന്ന് മുഖ്യമന്ത്രി, അതിശക്ത സമരത്തിന് പ്രതിപക്ഷം, നഷ്ടക്കണക്കിൽ അദാനി- 10 വാർത്ത

todays Top 10 newse 03 02 2023 ppp
Author
First Published Feb 3, 2023, 7:24 PM IST

1- 'ഒറ്റ പ്രഖ്യാപനം ഒട്ടനവധി 1- പ്രത്യാഘാതം'; സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ബജറ്റെന്ന് വിമർശനം

സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം. ഇന്ധന വിലക്കയറ്റത്തിൽ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയിരുന്നില്ല. റോഡ് സെസ് എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം

2- 'എല്ലാ മദ്യത്തിനും വില കൂടുന്നില്ല'; വ്യക്തത വരുത്തി ധനമന്ത്രി

സംസ്ഥാന ബജറ്റിൽ മദ്യ വിലയിൽ സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വർധിക്കുന്നില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു.

3- 2023 : പോക്കറ്റ് കാലിയാക്കും ബജറ്റ്; പെട്രോൾ, ഡീസൽ വില കൂടും, രണ്ടെണ്ണം വീശാനും ചെലവേറും

ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്.

4-'ബജറ്റില്‍ അവഗണന,വാറ്റ് കുടിശ്ശിക തർക്കം പരിഹരിക്കാൻ നിര്‍ദ്ദശമില്ല'വ്യാപാരി വ്യവസായി ഏകോപന സമിതി

ഇന്ധന വില വർദ്ധനയും നിത്യ ജീവിത ചെലവേറുന്നതുമായ ബജറ്റ് ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കുമെന്നും, സമസ്ത മേഖലയേയും പരിഗണിച്ച ബജറ്റ് റീട്ടെയിൽ വ്യാപാര മേഖലയെ സ്പർശിച്ചില്ലായെന്നും, 2017 ൽ നിർത്തലാക്കിയ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശിക തർക്കങ്ങൾ പരിഹരിക്കുവാൻ നിർദേശമില്ലായെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി

5-'ഷോർട്ട് സെല്ലിംഗ് ക്രിമിനല്‍ കുറ്റമാക്കണം', ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകനുമെതിരെ ഹര്‍ജി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

6- പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മുക്കം എംഇഎസ് കോളേജില്‍ സംഘര്‍ഷം, വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കോഴിക്കോട് മുക്കം എംഇഎസ് കോളേജില്‍ സംഘര്‍ഷം. വിദ്യാർഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘർഷം. ഒരു വിദ്യാർഥിക്ക് വെട്ടേറ്റു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്.10 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്.

7- 9.82 ലക്ഷം കോടിയുടെ നഷ്ടം; അദാനി കമ്പനികളുടെ മൂല്യം പകുതിയായി

ഓഹരി മൂല്യം ഉയർത്തി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം പകുതിയായി. വിപണിയിൽ ഓഹരി മൂല്യം ഇടിഞ്ഞതോടെ 9.82 ലക്ഷം കോടി രൂപയുടെ (120 ബില്യൺ ഡോളർ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

8- കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കും, വികസനയാത്രക്ക് ഉത്തേജനം നൽകുന്ന ബജറ്റ്; വാഴ്ത്തി മുഖ്യമന്ത്രി

സംസ്ഥാന ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023 - 24ലെ ബജറ്റെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.

9- നികുതിഭാരമില്ലാത്തത് പ്രാണവായുവിനു മാത്രം, ബജറ്റ് നികുതികൊള്ളക്കെതിരെ 'തീപാറുന്ന സമരം'; പ്രഖ്യാപിച്ച് സുധാകരൻ

സംസ്ഥാന ബജറ്റിൽ നികുതി കൂട്ടിയതിനെതിരെ അതിശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.

10- ബജറ്റ് ഒറ്റ നോട്ടത്തിൽ, പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

2023 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ.നിയമസഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് അവതരണമായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അതിനാൽ തന്നെ നികുതി വർധിപ്പിക്കുമെന്ന് ധനമന്ത്രി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പ്രധാന പ്രഖ്യാപനങ്ങൾ അറിയാം...

Follow Us:
Download App:
  • android
  • ios