വിലക്കവഗണിച്ച് ഡോക്യുമെന്ററി പ്രദർശനം, ബിജെപിയുടെ പരാതി, ബിബിസിക്കെതിരെ അനിൽ ആന്റണി, നോട്ട് വാരിയെറിഞ്ഞ് പണിവാങ്ങി യുവാവ്- പത്ത് വാർത്ത
1- ബിബിസി ഡോക്യുമെന്ററി : വിലക്കവഗണിച്ച് കേരളത്തിലും പ്രദർശനം; മുഖ്യമന്ത്രിക്ക് പരാതിയുമായി ബിജെപി
പ്രധാനമന്ത്രിക്കതിരായ ബിബിസി ഡോക്യുമെന്‍ററിക്ക് സമൂഹമാധ്യമങ്ങളിൽ നിരോധനമേര്‍പ്പെടുത്തിയതിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഭരിക്കുന്ന സര്‍വകലാശാലകളില്‍ പ്രദര്‍ശനം. ഹൈദരബാദ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി തന്നെ ഡോക്യുമെന്‍ററി പ്രദര്‍ശനം നടന്നു. നിരോധനം മറികടന്ന് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെയും തീരുമാനം.
2- കളമശ്ശേരി സുനാമി ഇറച്ചിക്കേസ്; പ്രതി ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളിലും പ്രതി
എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പിടിയിലായ ജുനൈസ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്
ബി ബി സിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ ആന്‍റണിയുടെ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്ത്. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി
4- കടലിൽ മീൻപിടിക്കാൻ പോയ തോണി മറിഞ്ഞ് അപകടം; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു
കാസർകോട് അജാനൂർ ചിത്താരിയിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. പത്ത് പേർ കടലിൽ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്തി. അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്.
5- കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.
രോഗം, കടം പ്രാരാബ്ധങ്ങൾ തുടങ്ങി നിരന്തരമായ ജീവിത പ്രതിസന്ധികളിൽ നിന്ന് ഒറ്റയടിക്ക് കരകയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശി അഖിലേഷും ഭാര്യയും. 2018 ൽ പക്ഷാഘാതം ബാധിച്ച് മൂന്ന് മാസമാണ് അഖിലേഷ് ആശുപത്രിയിൽ കിടന്നത്. നാട്ടുകാർ പിരിവെടുത്ത് നൽകിയ പണമുപയോഗിച്ചായിരുന്നു ചികിത്സ.
7- ഭാരത് ജോഡോ യാത്ര വിജയം, മാറ്റമുണ്ടായി; സൈനിക ദൗത്യങ്ങൾക്ക് തെളിവ് വേണ്ടെന്നും രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്ര വിജയകരമെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർജിക്കൽ സ്ട്രൈകുമായി ബന്ധപ്പെട്ട് പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളിയ രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന് അങ്ങിനെ അഭിപ്രായമില്ലെന്നും വ്യക്തമാക്കി
8- ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്; വൻ ഗതാഗതക്കുരുക്ക്, ഒടുവില്‍ പിടിവീണു
കർണാടകയിൽ ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവന്‍റ് മാനേജ്മെന്‍റ് - മാർക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പൊലീസിന്‍റെ പിടിയിലായത്. തന്‍റെ കമ്പനിയുടെ മാർക്കറ്റിംഗിന് വേണ്ടിയാണ് നോട്ട് വലിച്ചെറിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
9- കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്
കോഴിക്കോട് ഉണ്ണികുളത്ത് സ്ക്കൂൾ വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മൽ പ്രസാദിന്‍റെ മകൾ അർച്ചനയാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കുട്ടിയുടെ അമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്
