സമീപത്തു നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോടും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. എന്നാൽ ആരും രേഖാചിത്രം കണ്ടു ഇത് വരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട്: ട്രെയിൻ ആക്രമണത്തിൽ പ്രതി ഷഫറുക്ക് സൈഫിയെ കുറിച്ചറിയാൻ പൊലീസ് കോഴിക്കോട് അശോകപുരത്തെത്തി. നാട്ടുകാരോട് പ്രതി ഷഹറുക്ക് സൈഫിയെ കുറിച്ചു തിരക്കുകയും ചെയ്തു. സമീപത്തു നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോടും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. എന്നാൽ ആരും രേഖാചിത്രം കണ്ടു ഇത് വരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിനിലെ ആക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എൻഐഎ അന്വേഷണത്തിനും സാധ്യത
അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡി ജി പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
