ഓച്ചിറ–കായംകുളം സെക്ഷനിൽ ഓവർഹെഡ് വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം: ഓച്ചിറ–കായംകുളം സെക്ഷനിൽ ഓവർഹെഡ് വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ കായംകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ വൈകുന്നുവെന്ന് റെയില്‍വേ അറിയിച്ചു.

താഴെപ്പറയുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്നു

ട്രെയിൻ നമ്പർ 66316 (കൊല്ലം ജങ്ഷൻ–കോട്ടയം മെമു): കരുനാഗപ്പള്ളിയിൽ

ട്രെയിൻ നമ്പർ 16329 (നാഗർകോവിൽ ജങ്ഷൻ–മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ്): ശാസ്താംകോട്ടയിൽ

ട്രെയിൻ നമ്പർ 12643 (തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ ജയന്തി സൂപ്പർഫാസ്റ്റ്): പെരിനാട് സ്റ്റേഷനിൽ

ട്രെയിൻ നമ്പർ 12431 (തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്): കൊല്ലം ജങ്ഷനിൽ

ട്രെയിൻ നമ്പർ 12624 (തിരുവനന്തപുരം സെൻട്രൽ–എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ): കൊല്ലം ജങ്ഷനിൽ

ട്രെയിൻ നമ്പർ 06524 (തിരുവനന്തപുരം നോർത്ത്–എസ്.എം.വി.ടി. ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ): പരവൂരിൽ