Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: ജില്ല വിട്ടു യാത്ര ചെയ്യാൻ ഇനി പൊലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങണം

പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള  പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍  അപേക്ഷ നല്‍കാം.

Travel passes will be issued from police stations
Author
Thiruvananthapuram, First Published May 4, 2020, 8:55 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൽ അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങി സ‍ഞ്ചരിക്കാനുള്ള പാസുകൾ ഇനി മുതൽ അതതു പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭ്യമാകും. ജില്ല വിട്ടുള്ള യാത്രകൾക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള  പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍  അപേക്ഷ നല്‍കാം. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധ്യത ഉണ്ടാവുക. 

വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ  വൈകുന്നേരം ഏഴുമണിമുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.  ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios