Asianet News MalayalamAsianet News Malayalam

ട്രഷറി തട്ടിപ്പ്; കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിൽ

ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നടന്നത് ​ ​ഗുരുതരമായ കുറ്റകൃത്യമാണെന്ന് ധനവകുപ്പ് പ്രതികരിച്ചു. 

treasury fraud computer and hard disk in police custody
Author
Thiruvananthapuram, First Published Aug 3, 2020, 5:16 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂർ സബ്- ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസിൽ കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, നടന്നത് ​ ​ഗുരുതരമായ കുറ്റകൃത്യമാണെന്ന് ധനവകുപ്പ് പ്രതികരിച്ചു. അന്വേഷണത്തിന് വകുപ്പുതല പ്രത്യേക സംഘത്തെയും നിയോ​ഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എൻ ഐ സി പ്രതിനിധിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. വഞ്ചിയൂർ സബ്ട്രഷറിയിൽ ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റും. സാമ്പത്തിക തട്ടിപ്പ് കണ്ടു പിടിച്ച ഉദ്യോഗസ്ഥനെ മാത്രം ഇവിടെ നില നിർത്തുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. 

ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിൽ ബിജു ലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. നടപടി ക്രമങ്ങൾ പാലിച്ച് ഉടൻ ധനവകുപ്പ് ഉത്തരവിറക്കും. 
 

Read Also: ട്രഷറി തട്ടിപ്പ് കേസ്: ബിജു ലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും...

 

Follow Us:
Download App:
  • android
  • ios