കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി.

ഹരിപ്പാട്: പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ മരയ്ക്കാർ പറമ്പിൽ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player