തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കാർ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കാർ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവർ വെന്റിലേറ്ററിലാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ പോലിസ് കേസ് എടുത്തിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News