തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാറിനെ തിരുമലയിലെ കൗൺസിലർ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല ടൂർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പിൽ ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



