വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3.3 നായിരുന്നു അപകടം.

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ്‌ എന്നിവരാണ് മരിച്ചത്. തലവടിയിൽ വെച്ച് എതിരെ വന്ന ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് സമീപത്തെ ഒരു വീടിൻ്റെ മതിലിലേക്കും ജീപ്പ് ഇടിച്ചുകയറി. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്‍പിയെ വീട്ടിൽ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ നവവൽസരാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കൾ.