കോട്ടയം: പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ ശക്തമായി എതിർത്ത് ഈരാറ്റുപേട്ട മണ്ഡലം യുഡിഎഫ് കമ്മിറ്റി. 2016 ൽ ലഭിച്ചേക്കുമായിരുന്ന യുഡിഎഫിന്‍റെ തുടർഭരണം ഇല്ലാതാക്കിയത് പി സി ജോർജിന്‍റെ അനാവശ്യ ആരോപണങ്ങളെന്നാണ് വിമർശനം. ബിജെപി യുമായി ഉണ്ടായിരുന്ന സഹകരണത്തെയും കമ്മിറ്റി വിമർശിച്ചു. പണത്തിന്‍റെ പിൻബലത്തിൽ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാൻ പി സി ജോർജ് ശ്രമിക്കുന്നു എന്നും ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വിമര്‍ശിച്ചു.