സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍റെ സംസ്ഥാന പ്രചരണ യാത്രയെ പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍റെ സംസ്ഥാന പ്രചരണ യാത്രയെ പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .ഗോവിന്ദൻ മാസ്റ്റർ ദീർഘദർശി ആണ്." ജനകീയ പ്രതിരോധ ജാഥ" എന്ന് യാത്രക്ക് പേരിട്ടു.അതിപ്പോൾ പിണറായി പ്രതിരോധ ജാഥ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെയാണ് ജനമുന്നേറ്റ ജാഥ സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്.. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസർകോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ. 

.ഫെബ്രുവരി 20 മുതല്‍ ജനമുന്നേറ്റയാത്ര; കേന്ദ്ര-ആര്‍എസ്എസ് വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സിപിഎം

'പിണറായിയും ഗോവിന്ദനും എന്ത് കമ്യൂണിസ്റ്റാണ്?'; സിപിഎം സമ്പന്നര്‍ക്കൊപ്പം, ഈ ജീർണത സിപിഎമ്മിനെ തകർക്കും: സതീശൻ