കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. ഈ 2000 കോടിയും കേരളത്തിന്‍റെ ആകെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം.  വായ്പ മുടങ്ങിയാൽ ശമ്പള- പെൻഷൻ വിതരണത്തിലും പ്രതിസന്ധിയേറും എന്നതാണ് വസ്തുത. 

ദില്ലി: 2000 കോടി രൂപ വായ്പ എടുക്കാനുള്ള കേരളത്തിന്‍റെ നീക്കം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. വിഷയത്തില്‍ ധനമന്ത്രാലയം വിശദീകരണം ചേോദിക്കുകയായിരുന്നു. കിഫ്ബി വായ്പയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളിലും ചോദ്യങ്ങൾ
ഉയര്‍ന്നു. ഇതിനെ എതിര്‍ത്ത് കേരളം രംഗത്തെത്തി. 