അതിരൂപത വൈദികൻ നൽകിയ ഹർജിയിൽ വത്തിക്കാൻ പ്രതിനിധിക്ക് എറണാകുളം മുൻസിഫ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

കൊച്ചി: വിശ്വാസികളുടെ കുർബാന തർക്കത്തിൽ വത്തിക്കാൻ പ്രതിനിധിയുടെ കത്തിന് കോടതി സ്റ്റേ നൽകിയില്ല. നാളെ ഏകീകൃത കുർബാന നടത്താനുള്ള വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ഇതോടെ നാളെ ഏകീകൃത കുർബാന നടത്താനാകും. എന്നാൽ അതിരൂപത വൈദികൻ നൽകിയ ഹർജിയിൽ വത്തിക്കാൻ പ്രതിനിധിക്ക് എറണാകുളം മുൻസിഫ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 24 ന് വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഫാദർ ജോസ് വൈലിക്കോടത് ആണ് ഹർജി നൽകിയത്. അർച്ചു ബിഷപ് സിറിൽ വാസിലിന്റെ നടപടി അധികാരപരിധി ലംഘിച്ചെന്ന് വൈദികൻ കോടതിയിൽ പറഞ്ഞു. അതിരൂപതയിൽ ഉത്തരവിറക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് മാത്രമേ അധികാരമുള്ളൂ എന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. മാർ ആൻഡ്രൂസ് താഴത്താണ് നിലവിലെ അഡ്മിനിസ്ട്രേറ്റർ എന്നും ഹർജിക്കാരൻ വിവരിച്ചു.

പൊലീസ് നടപടി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ, 'വിയോജിപ്പുകൾ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണം'

വത്തിക്കാൻ പ്രതിനിധിക്ക് നോട്ടീസ് അയച്ച എറണാകുളം മുൻസിഫ് കോടതി മാർ ആൻഡ്രൂസ് താഴത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്. എന്തായാലും വത്തിക്കാൻ പ്രതിനിധിയുടെ വിശദീകരണവും മാർ ആൻഡ്രൂസ് താഴത്തിന് പറയാനുള്ളതും കേട്ട ശേഷമാകും കോടതിയുടെ തുടർ നടപടിയുണ്ടാകുക. അതുകൊണ്ടുതന്നെ വിശ്വാസികളുടെ കുർബാന തർക്കത്തിൽ ഈ മാസം 24 നുള്ള എറണാകുളം മുൻസിഫ് കോടതിയുടെ നടപടികൾ നിർണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവിനെതിരെയുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സിറോ മലബാർസഭ അഭിപ്രായപ്പെട്ടിരുന്നു. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്നും സിറോ മലബാർ സഭ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു.

'പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയും'; സമരത്തെ അപലപിച്ച് സിറോമലബാർ സഭ