ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും. നാളെ രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്. തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി നാളെ വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമായിരിക്കും രാത്രിയോടെ ദില്ലിയിലേക്ക് പോകുക.

YouTube video player