Asianet News MalayalamAsianet News Malayalam

ദുരന്തഭൂമിയിൽ നിന്ന് ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ, 'കാര്യങ്ങൾ ധരിപ്പിച്ചു'

കേന്ദ്ര സേനകൾ രക്ഷാ പ്രവർത്തനത്തിൽ മികച്ച സേവനം നൽകിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോർജ് കുര്യൻ വ്യക്തമാക്കി

Union Minister George Kurien directly informed PM Modi about the issues related to the Wayanad landslide disaster
Author
First Published Aug 4, 2024, 5:11 PM IST | Last Updated Aug 4, 2024, 5:19 PM IST

ദില്ലി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഇന്ന് ദില്ലിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ വിശദവിവരങ്ങൾ മോദിയെ അറിയിച്ചത്. കേന്ദ്ര സേനകൾ രക്ഷാ പ്രവർത്തനത്തിൽ മികച്ച സേവനം നൽകിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

അതിനിടെ കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് വയനാട് ദുരന്തബാധിത മേഖലകൾ സന്ദർശിച്ചിരുന്നു. വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്‍റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനെല്ലാം നടപടി ക്രമങ്ങൾ ഉണ്ടെന്നും എല്ലാം മുറപോലെ നടക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വിവരിച്ചു.

കാർ വാടകക്കെടുത്ത് സ്ഥിരം ആന്ധ്രയിൽ പോകും, ആലപ്പുഴയിലെത്തിയപ്പോൾ കാറിനുള്ളതിൽ കണ്ടത് 18 കിലോ കഞ്ചാവ്; പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios