അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജുവാണ് ആണ് മരിച്ചത്. നൂറ്റിയമ്പത് കോടിയിലധികം കോടി രൂപയുടെ തിരിമറി നടന്ന നിക്ഷേപ തട്ടിപ്പിൽ 50 അധികം കേസുകളാണ് ഷൈജുവിനെതിരെയുള്ളത്. അർബൻ നിധിയിലെ മാനേജർ എന്ന നിലയിലാണ് ഷൈജുവിനെയും പ്രതി ചേർത്തത്. ഇന്ന് പുലർച്ചെയാണ് വീട്ടിലെ മുറിയിൽ ഷൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതികള്‍. കേസിൽ തൃശൂർ സ്വദേശികളായ കെഎം ഗഫൂർ, ആൻ്റണി മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് മുഖ്യപ്രതികൾ. ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സിറ്റി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ 23 കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിപി സുമേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസിലെ പ്രതിയായ ഷൈജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



