സിഎജിയുടെ ഭാഗം കേട്ടശേഷമേ ഭാഗങ്ങള്‍ ഒഴിവാക്കാവു. പ്രമേയം പാസാക്കാന്‍ നിയമസഭയ്‍ക്ക് എന്ത് അധികാരമെന്നും വി ഡി സതീശന്‍ ചോദിച്ചു. 

തിരുവനന്തപുരം: സിഎജിക്കെതിരായ സര്‍ക്കാര്‍ പ്രമേയത്തെ എതിര്‍ത്ത് പ്രതിപക്ഷം. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഇതുതെറ്റായ കീഴ്‍വഴക്കമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ തെറ്റായ കീഴ്‍വഴക്കത്തിന് കൂട്ട് നിന്നെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുത്. സിഎജിയുടെ ഭാഗം കേട്ടശേഷമേ ഭാഗങ്ങള്‍ ഒഴിവാക്കാവു. പ്രമേയം പാസാക്കാന്‍ നിയമസഭയ്‍ക്ക് എന്ത് അധികാരമെന്നും വി ഡി സതീശന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണിത്. പ്രമേയത്തിൽ നിന്നും പിന്മാറാൻ സര്‍ക്കാരിനോട് സ്പീക്കർ ആവശ്യപ്പെടണമെന്നും സതീശന്‍ പറഞ്ഞു.