കോൺഗ്രസിന്റെ കുടുംബാധിപത്യം എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തോട് യോജിക്കുന്നു. കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കാസർകോട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. 

കാസർകോട്: ശശി തരൂർ ബിജെപിയുമായി അടുക്കുന്നു എന്ന അഭിപ്രായമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കോൺഗ്രസിന്റെ കുടുംബാധിപത്യം എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തോട് യോജിക്കുന്നു. കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കാസർകോട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

കോൺഗ്രസ് പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നില്ല. ജനവിധിയെ അധിക്ഷേപിക്കുന്ന കോൺഗ്രസ് നിലപാട് ശരിയല്ല. ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനത്തിൽ നിന്ന് കോൺ​ഗ്രസ് പിന്മാറണം. എൻഡിഎയ്ക്ക് വോട്ട് ചെയ്തവർ നിലവാരം ഇല്ലാത്തവരെന്ന പരാമർശങ്ങൾ കോൺ​ഗ്രസ് പിൻവലിക്കണം. നവീൻ ബാബു - പാലത്തായി കേസ് അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടു. കേസ് അന്വേഷിച്ച എസിപി- സിപിഎം സ്ഥാനാർത്ഥിയായി. ചെയ്ത സഹായത്തിന്റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണം. ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കൂടുതൽ ഉന്നതരിലേക്ക്‌ അന്വേഷണം എത്തണം. പത്മകുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കരുതെന്നും വി മുരളീധരൻ പറഞ്ഞു.