Asianet News MalayalamAsianet News Malayalam

കരുവന്നൂരിലേത് 104 കോടി രൂപയുടെ തട്ടിപ്പ്,ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്ന് മന്ത്രി

38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നൽകി. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു. 

V N Vasavan says that a fraud of 104 crore rupees in karuvannur bank
Author
Trivandrum, First Published Jul 29, 2022, 1:35 PM IST

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പെന്ന് മന്ത്രി വി എന്‍ വാസവന്‍. 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നൽകി. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു. ജൂൺ 28 ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. ജീവനക്കാർ മോശമായി പെരുമാറി എന്ന പരാതിയിൽ സഹകരണ സംഘം അഡീഷണൽ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം മടക്കി നൽകാൻ കേരളാ ബാങ്കിന് തടസ്സമുണ്ടെന്ന് വൈസ് ചെയർമാൻ എം കെ കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റ് സഹകരണ ബാങ്കുകളിൽ നിന്ന് പണം സമാഹരിച്ച് താത്കാലിക പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കേരളാ ബാങ്ക് പറയുമ്പൊഴും ഓണത്തിന് മുമ്പ് നടക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അതിനിടെ നിക്ഷേപകർക്കൊപ്പമാണ് താനെന്നും പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും മന്ത്രി ആർ ബിന്ദു വിശദീകരിച്ചു.  പണം തിരികെ നൽകുന്നതിൽ സർക്കാരിന് വേഗം പോരെന്ന കുറ്റപ്പെടുത്തലുമായി സിപിഐയും രംഗത്തെത്തി.

 'നിക്ഷേപകയുടെ മരണം ദാരുണം, മന്ത്രി ബിന്ദു മാപ്പ് പറയണം, കരുവന്നൂരിൽ വേഗത്തിൽ ഇടപെടൽ വേണം' : വിഡി സതീശൻ 

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടേതുൾപ്പെടേ സർക്കാരിന്റെ ഭാഗത്ത് നിന്നും കരിവന്നൂർ വിഷയത്തിൽ ആവർത്തിച്ച് ഉറപ്പുണ്ടായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകയുടെ മരണമുണ്ടായത് ദാരുണമാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാനങ്ങൾ മാത്രമാകരുത്. വേഗത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണം. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചു. മന്ത്രി പരാമർശം പിൻവലിച്ച്  മാപ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സഹകരണ ബാങ്ക് വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നില്ല. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റത് കൊണ്ടാണ് പ്രതിപക്ഷം നേരത്തെ വിഷയം ഉയർത്തിയത്.  നിക്ഷേപകരുടെ വിഷയമാണ് ഉയർത്തുന്നത്. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരികെ കൊടുക്കാൻ നടപടി ഉണ്ടാകണം. സർക്കാർ ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ മികച്ച രീതിയിൽ നടക്കുന്ന ബാങ്കുകളിൽ പോലും വിശ്വാസ്യത ഇല്ലാതാകും. കോൺഗ്രസ്‌ ഭരിക്കുന്നമാവേലിക്കര തഴക്കര ബാങ്കിൽ നിക്ഷേപം നഷ്ടപെട്ട കാര്യമാണെങ്കിലും നടപടി ഉണ്ടാകണം. 

സഹകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നയത്തെ വിമർശിക്കാൻ കേരളവും സിപിഎമ്മും വിമുഖത കാണിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളാ ബാങ്കിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതിയാവശ്യമാണ്. അത് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതിന് വേണ്ടിയാണ് സഹകരണ നയത്തെ വിമർശിക്കുന്നതിൽ വിമുഖത കാണിക്കുന്നതെന്നും സതീശൻ വിമർശിച്ചു. 

Read Also : 'പ്രശ്ന പരിഹാരത്തിന് വേഗം പോര', കരുവന്നൂർ തട്ടിപ്പിൽ വിമർശനമുയർത്തി സിപിഐ 

Follow Us:
Download App:
  • android
  • ios