തുണി സഞ്ചി നിര്‍മാണം, ഹരിത ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് കൂടി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കര്‍മസേന.
തൃശൂര്‍: തൃശൂര്‍ പൂരം ഹരിത ചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെയും തൃശൂര്‍ കോര്‍പ്പറേഷന്റെയും ഒപ്പം കൈകോര്‍ത്ത് വടക്കാഞ്ചേരി നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങളും. പൂര മൈതാനത്ത് മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുവാനുള്ള തെങ്ങിന്‍പട്ട കൊണ്ടുള്ള വല്ലങ്ങളാണ് ഹരിത കര്‍മ സേന നിര്‍മിക്കുന്നത്. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിനു ഹരിത കര്‍മസേന സ്ഥിരമായി വല്ലങ്ങള്‍ നിര്‍മിച്ചു നല്‍കാറുണ്ട്. സമീപപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് വല്ലങ്ങളും മറ്റും നിര്‍മിക്കാന്‍ ഹരിത കര്‍മസേനയ്ക്ക് ഓര്‍ഡര്‍ നല്‍കാറുണ്ട്.
പ്രശംസനീയമായ ഈ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ട ശുചിത്വ മിഷനാണ് ഇത്തവണ തൃശൂര്‍ പൂരത്തിനായി 30 വല്ലങ്ങള്‍ ഹരിത കര്‍മസേനയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വിവിധ ഹരിത സംരംഭങ്ങളിലേക്ക് കൂടി കടക്കുന്നതിന്റെ ഭാഗമായാണ് വല്ലത്തിന്റെ നിര്‍മാണം നടത്തുന്നത്. ഇതിനുമുന്‍പ് സംസ്ഥാനത്ത് ആദ്യമായി ജൈവകൃഷി നടത്തിയും ഹരിത കര്‍മ സേന ശ്രദ്ധാകേന്ദ്രം ആയിട്ടുണ്ട്.
ആദ്യാവസാനം പുരുഷാരത്തിന്‍റെ ആഘോഷം, മാറ്റത്തിന്‍റെ സൂചനയുമായിപെണ്ണഴകില്‍ വിരിയുന്ന കുടകള്‍
നഗരസഭയിലെ പൊതുപരിപാടികളില്‍ ഹരിത ചട്ടം പാലിക്കുവാന്‍ സേനയുടെ സഹകരണവും ഉണ്ടാകാറുണ്ട്. തുണി സഞ്ചി നിര്‍മാണം, ഹരിത ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് കൂടി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കര്‍മസേന.
