വ്യാപാരികളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേത്. ധിക്കാരം നിറഞ്ഞ ആ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ല. മനുഷ്യർ കടക്കെണിയിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കരുത്. 

തിരുവനന്തപുരം: വ്യാപാരികളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രം​ഗത്ത്. മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. വ്യാപാരികളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേത്. ധിക്കാരം നിറഞ്ഞ ആ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ല. മനുഷ്യർ കടക്കെണിയിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കരുത്. 
ഇത് കേരളം ആണെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകി. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം....

മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.

Read Also: 'നേരിടേണ്ട രീതിയിൽ നേരിടും, അത് മനസിലാക്കി കളിച്ചാൽ മതി': വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona