Asianet News MalayalamAsianet News Malayalam

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി;വൈസ് പ്രസിഡന്‍റുമാരായ എൻഎസ് നുസൂറിനും എസ്എം ബാലുവിനും സസ്പെൻഷൻ

യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും . യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലുയർന്ന പീഡന പരാതി അടക്കം പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു

vice presidents ns nusur and sm balu suspended from youth congress
Author
Thiruvananthapuram, First Published Jul 21, 2022, 11:45 AM IST

തിരുവനന്തപുരം : സംസ്ഥാന യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. രണ്ട് വൈസ് പ്രസിഡന്‍റുമാരെ സസ്പെൻഡ് ചെയ്തു. എൻ എസ് നുസൂറിനും എസ് എം ബാലുവിനും ആണ് സസ്പെൻഷൻ. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. 

 

വാട്ട്സ്ആപ് ചാറ്റ് ചോർച്ചക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. അതേസമയം സസ്പെൻഷൻ നടപടി ചാറ്റ് ചോർച്ചയിൽ ആണോ എന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.ഇരുവരും നേരത്തെ മുതൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് നേതൃത്വം പറയുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ പറയുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു

യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും . യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലുയർന്ന പീഡന പരാതി അടക്കം പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു

ഇന്നലെയാണ് എൻ എസ് നുസൂറും എസ് എം ബാലുവും ഉൾപ്പെടെ 12 സംസ്ഥാന നേതാക്കൾ ഷാഫി പറമ്പിലിനെതിരെ ദേശീയ അധ്യക്ഷന് കത്ത് നൽകിയത്.ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് നിരന്തരമായി ചാറ്റുകൾ ചോരുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നായിരുന്നു ദേശീയ അധ്യക്ഷന് നൽകിയ കത്തിലെ പ്രധാന ആരോപണം 4 വൈസ് പ്രസിഡൻറുരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടിരുന്നു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് 

എൻ എസ് നുസൂറിനും എസ് എം ബാലുവിനും ഒപ്പം വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ,കെ എ ആബിദ് അലി,കെ എസ് അരുൺ,വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോസും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നുണ്ട് . ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസ് അടക്കം നൽകുന്നതും ഇവർ ആലോചിച്ചിരുന്നു. എന്നാൽ ഈ കത്ത് അയച്ചതിന് പിന്നാലെയാണ് എൻ എസ് നുസൂറിനേയും എസ് എം ബാലുവിനേയും മാത്രം ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തത്.

Follow Us:
Download App:
  • android
  • ios