Asianet News MalayalamAsianet News Malayalam

പെട്ടിമുടി ദുരന്തത്തിനിരയായവര്‍ ഹൈക്കോടതിയില്‍; പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പരാതി

ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ താമസമൊരുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 

victims of Pettimudi tragedy in high court
Author
Kochi, First Published Jan 27, 2021, 4:18 PM IST

കൊച്ചി: പെട്ടിമുടി ദുരന്തത്തിനിരയായവര്‍ ഹൈക്കോടതിയില്‍. പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പരാതി. ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ താമസമൊരുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഓഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേരാണ് മരിച്ചത്.  32 കുടുംബങ്ങൾ താമസിച്ചിരുന്ന 6 ലയങ്ങൾ പൂർണ്ണമായും മണ്ണിടിയിലായി. അവശേഷിച്ചവർക്കാണ് കുറ്റ്യാർവാലിയിൽ വീട് വച്ച് നൽകുന്നത്. 

Follow Us:
Download App:
  • android
  • ios