Asianet News MalayalamAsianet News Malayalam

'പണം പിരിച്ചെന്ന് സതീശൻ സമ്മതിക്കുന്ന വീഡിയോ ഇഡിക്ക് മുന്നിൽ ഹാജരാക്കി'; പുനർജനി കേസിൽ പരാതിക്കാരൻ

2018 ലെ പ്രളയത്തിന് ശേഷം പറവൂർ എംഎൽ എയായിരുന്ന വി.ഡി. സതീശൻ ഭവന പദ്ധതിയുടെ പേരിൽ വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്നാണ് പരാതി.  

video evidence of punarjani Case against vd satheesan submitted to enforcement directorate
Author
First Published Aug 7, 2024, 6:54 PM IST | Last Updated Aug 7, 2024, 7:35 PM IST

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പുനർജനി കേസിൽ പരാതിക്കാരൻ ജയിസൺ പാനികുളങ്ങര ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായി ജയിസൺ പറഞ്ഞു. വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പണം പിരിച്ചുവെന്ന് സതീശൻ സമ്മതിക്കുന്ന വീഡിയോ ഇഡിക്ക് മുന്നിൽ ഹാജരാക്കിയെന്നും ജയിസൺ പറഞ്ഞു. 

ലോകത്ത് 11 പേര്‍ മാത്രം രക്ഷപ്പെട്ട രോഗം, തലസ്ഥാനത്ത് 6 പേര്‍ ചികിത്സയിൽ, ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

കേസിൽ കഴിഞ്ഞ മെയ് മാസത്തിൽ പരാതിക്കാരൻ ഇ.ഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. ഇത് പരിശോധിച്ച് ശേഷം തുടർന്നും മൊഴി നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ്. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ എം എൽ എ വി.ഡി. സതീശൻ പുനര്‍ജനി ഭവന പദ്ധതിയുടെ പേരിൽ വിദേശത്ത് അനധികൃത പണപ്പിരിവ് നടന്നതായാണ് പരാതി. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios