Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം:സമീപ പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ നാളെ അടച്ചിടും , സംഘര്‍ഷ സാധ്യത മൂലമെന്ന് കളക്ടര്‍

വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ മദ്യവില്‍പനശാലകളാണ് നാളെ  (സെപ്റ്റംബര്‍ 18) അടച്ചിടുന്നത്.

 Vizhinjam strike: Liquor shops in nearby areas will be closed tomorrow, Collector says due to possibility of conflict
Author
First Published Sep 17, 2022, 5:12 PM IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ  പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാളെ  (സെപ്റ്റംബര്‍ 18) മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി  ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നും അറിയിപ്പില്‍ പറയുന്നു.

അതിനിടെ  വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്തെത്തി.സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിൻറെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് സമരസമിതി ആരോപിച്ചു. പുനരധിവാസത്തിൻറെ ഭാഗമായി മുട്ടത്തറയിൽ നിർമിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ല, പകരം മത്സ്യത്തൊഴിലാളികൾക്ക്  സ്ഥലം പതിച്ചു നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. 

സമരത്തിൻറെ ഭാഗമായി മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്ര നാളെ വിഴിഞ്ഞത്ത് സമാപിക്കും.രാവിലെ  8 മണിക്ക് അഞ്ചുതെങ്ങിൽ എത്തും.തിരുവനന്തപുരത്തിന്‍റെ  തീരപ്രദേശങ്ങളിൽ സ്വീകരണം നൽകും.പ്രശാന്ത് ഭൂഷണ്‍ തുറമുഖ വേദിയിലെ സമരവേദിയിൽ എത്തും..19ആം തീയതി മുതൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും.21ന് കൊച്ചി പോർട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍റെ  നേതൃത്വത്തിൽ സമരം..മറ്റ് ഹർബറുകൾ കേന്ദ്രീകരിച്ചും സമരം നടത്തും.

അദാനി ഗ്രൂപ്പിനെ കോടതി അലക്ഷ്യ ഹർജി കേന്ദ്രസേനയെ കേരളത്തിലേക്ക് ഇറക്കാനുള്ള ദുരൂഹമായ ശ്രമത്തിന്‍റെ ഭാഗമാണ്. ഇതിന് സർക്കാറിന്‍റെ  ഒത്താശയുണ്ട്.ഈ മാസങ്ങളിൽ തുറമുഖത്തിന്‍റെ  പണി നടക്കുന്നില്ല.പോർട്ട് കവാടത്തിലെ സമരം തുടരും.സമരത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ട് എന്നാണ് മനസിലാകുന്നതെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അറിയിച്ചു.

Follow Us:
Download App:
  • android
  • ios