Asianet News MalayalamAsianet News Malayalam

മുമ്പ് അന്വേഷിച്ച് തള്ളിയ പരാതി; സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വിഎസ് ശിവകുമാര്‍

അതേ വ്യക്തിയെക്കൊണ്ട് വീണ്ടും പെറ്റിഷന്‍ കൊടുപ്പിച്ച് അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. സര്‍ക്കാര്‍ അഴിമതിയുടെ മുഖമായി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ കേസ്

VS shivakumar reaction about vigilance case
Author
Thiruvananthapuram, First Published Feb 15, 2020, 4:53 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിക്കെതിരെ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ. 'അനോണിമസ് പേരിലുള്ള കേസാണ്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ചതുമാണ്. അതേ വ്യക്തിയെക്കൊണ്ട് വീണ്ടും പെറ്റിഷന്‍ കൊടുപ്പിച്ച് അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. സര്‍ക്കാര്‍ അഴിമതിയുടെ മുഖമായി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ കേസ്'. അതിന്‍റെ ഭാഗമാണ് ഈ അന്വേഷണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശിവകുമാര്‍ പ്രതികരിച്ചു.അന്വേഷണത്തെ നിയമപരമായി നേരിടും. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നിയമനടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനധികൃത സ്വത്ത്: വിഎസ് ശിവകുമാര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

എംഎല്‍എ കൂടിയായ ശിവകുമാറിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അഭ്യന്തരസെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.  അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ നേരത്തെ ഇദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങികൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവുകുമാറിനെതിരെ ഉയര്‍ന്നിരുന്നത്. 2016-ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ സമയം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios