ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസത്തില്‍ ഒന്ന് എന്ന നിലയ്ക്കാണ് സംസ്ഥാനത്ത് ആശുപത്രിയില്‍ അക്രമം നടക്കുന്നത്.

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്നത് ആശുപത്രി ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളേക്കുറിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതിനേക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നതിനിടയില്‍. ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനായ മുരളി തുമ്മാരുകുടിയടക്കം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് പ്രതികരിച്ചിരുന്നു. 

ഏപ്രില്‍ മാസത്തില്‍ മുരളി തുമ്മാരുകുടി സമൂഹമാധ്യമങ്ങളില്‍ നല്‍കിയ മുന്നറിയിപ്പ് ഇത്തരത്തിലായിരുന്നു

"മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്. ഇപ്പോൾ, "ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്" എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും. അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം." 

'ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാൻ സര്‍ക്കാര്‍ നടപടിയെടുക്കണം'; ആര്‍എംപിഐ

നേരത്തെ ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസത്തില്‍ ഒന്ന് എന്ന നിലയ്ക്കാണ് സംസ്ഥാനത്ത് ആശുപത്രിയില്‍ അക്രമം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 

'അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് ആശുപത്രി അക്രമങ്ങള്‍' 17 ന് മെഡിക്കല്‍ സമരമെന്ന് ഐഎംഎ

ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ