എം.ടി.ബി, റോഡ് സൈക്കിൾ വിഭാഗങ്ങളിലും കുട്ടികൾക്ക് പ്രത്യേകമായും മത്സരങ്ങൾ നടക്കും. ആകർഷകമായ സമ്മാനത്തുകയും മെഡലും സർട്ടിഫിക്കറ്റും വിവിധ കാറ്റഗറികളിലായി നടത്തുന്ന മത്സര വിജയികൾക്ക് നൽകും.
കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ് ദക്ഷിണേന്ത്യയിലെ പ്രമുഖ സൈക്കിൾ റൈഡേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ബൈസിക്കിൾ ചാലഞ്ച് ഈ മാസം 21ന് നടക്കും. യുഎൻ പ്രഖ്യാപിച്ച അന്തർ ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ചാണ് മത്സരം വയനാട്ടിൽ സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്‍റ്, സൈക്കിൾ അസോസിയേഷൻ, വയനാട് പ്രസ്സ് ക്ലബ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ബൈസിക്കിൾ ചലഞ്ച് നടത്തുന്നത്.
വയനാടിന്‍റെ കവാടമായ ലക്കിടിയിൽ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചേമ്പ്ര മലനിരയിലേക്കാണ് മത്സരം നടത്തുന്നത്. മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതകളിലേക്ക് ലോക ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദേശത്ത് നൂറുകണക്കിന് സൈക്കിൾ താരങ്ങൾ പങ്കെടുക്കും.
എം.ടി.ബി, റോഡ് സൈക്കിൾ വിഭാഗങ്ങളിലും കുട്ടികൾക്ക് പ്രത്യേകമായും മത്സരങ്ങൾ നടക്കും. ആകർഷകമായ സമ്മാനത്തുകയും മെഡലും സർട്ടിഫിക്കറ്റും വിവിധ കാറ്റഗറികളിലായി നടത്തുന്ന മത്സര വിജയികൾക്ക് നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. സൈക്കിൾ ചലഞ്ചിന്‍റെ പ്രമോ വീഡിയോ മന്ത്രി മുഹമ്മദ് റിയാസാണ് പ്രകാശനം ചെയ്തത്. സൈക്കിളിംഗിന് അനന്ത സാധ്യകളുള്ള ജില്ലയാണ് വയനാട്. കൊവിഡിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ വയനാട്ടിൽ പ്രഭാത സൈക്കിൾ യാത്രിക്കരുടെ എണ്ണവും കൂടി. മറ്റ് ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് പേരാണ് പ്രകൃതി ഭംഗി ആസ്വദിച്ചുള്ള സൈക്കിൾ സവാരിക്കായി വയനാട്ടിലെത്തുന്നത്. സൈക്ലിംഗിനായി ജില്ലയിൽ റൈഡേഴ്സ് ട്രാക്ക് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 21 ന് നടക്കുന്ന സൈക്കിൾ ചലഞ്ചിലൂടെ ഇത് നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സൈക്കിളിങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
