പനമരം നീര്‍വാരം അമ്മാനിയിലെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

കല്‍പ്പറ്റ: വയനാട്ടിൽകാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് വിവരം. കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊമ്പനാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ കറന്‍റ് പോയപ്പോ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വൈദ്യുതി ലൈൻ താഴ്ന്ന നിലയിൽ കണ്ടെത്തിയത്. ഇറങ്ങി നോക്കിയപ്പോൾ കാപ്പിത്തോട്ടത്തിൽ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. ആനയെ ഇവിടെ നിന്നും മാറ്റും. ക്രൈൻ ലോറി എന്നിവ കൊണ്ടുവന്നശേഷമായിരിക്കും ആനയെ സ്ഥലത്ത് നിന്ന് മാറ്റുക.

കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെ ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെ ഫ് ഡി സി യുടെ യൂക്കാലി കോപ്പിസ് പ്ലാന്‍റേഷനിലാണ് ജഡം കണ്ടെത്തിയത്. 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല നടത്തിയത് ഓട്ടോയില്‍ കയറിയ ആള്‍

Lok Sabha Election 2024 Live Updates | Asianet News Live |Malayalam News Live | Latest News Updates