Asianet News MalayalamAsianet News Malayalam

വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക കുറവ്, പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ശശീന്ദ്രൻ നിയമസഭയിൽ

വിള ഇൻഷുറൻസ് എടുക്കാൻ കർഷകർ തയ്യാറാകണമെന്നാണ് മന്ത്രിയുടെ ഉപദേശം. ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാം. 

wild life attack minister ak saseendran response in kerala assembly
Author
Trivandrum, First Published Oct 6, 2021, 10:49 AM IST

 തിരുവനന്തപുരം: വന്യജീവി ആക്രമണം (Wild Life attacks) തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ( A K Saseendran). നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 13 റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം ഇപ്പോഴുള്ളത് കുറവാണെന്ന് ശശീന്ദ്രൻ തന്നെ സഭയിൽ സമ്മതിച്ചു. വിള ഇൻഷുറൻസ് (insurance) എടുക്കാൻ കർഷകർ തയ്യാറാകണമെന്നാണ് മന്ത്രിയുടെ ഉപദേശം. ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാം. 

Read More: കാടിറങ്ങിയത് 10 ആനകള്‍, തിരിച്ച് മടങ്ങിയത് ഏഴെണ്ണം; വിളകള്‍ നശിപ്പിക്കുന്നു, ആനപ്പേടിയില്‍ കാസർകോട് കാറഡുക്ക

വന്യ ജീവി ആക്രണമണങ്ങൾ തടയുന്നതിൽ ഫണ്ടിന്റെ അപര്യാപ്തതയും ഒരു വസ്തുതയാണെന്ന് പറഞ്ഞ മന്ത്രി വിഷത്തിൽ ശാശ്വത പരിഹാരത്തിനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും സഭയെ അറിയിച്ചു.

Read More:  കാടിറങ്ങുന്ന പോര്; കാട്ടാന ആക്രമണത്തിൽ കണ്ണൂരിൽ മാത്രം അഞ്ച് കൊല്ലത്തിനിടെ പൊലിഞ്ഞത് എട്ട് ജീവനുകൾ

Read More: കാസര്‍കോട് സ്‍കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു

 

Follow Us:
Download App:
  • android
  • ios