Asianet News MalayalamAsianet News Malayalam

ശബരിമല യുവതീദർശനം പിഎസ്‍സി ചോദ്യമായി; ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടെങ്കിൽ പരിശോധിക്കും

പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും പരാതിപ്പെട്ടില്ലെന്നും പിഎസ്‍സി ചെയർമാൻ എംകെ സക്കീർ ഏഷ്യാനെറ് ന്യൂസിനോട്

will check the question if only the students complaint who wrote the exam says psc chairman
Author
Thiruvananthapuram, First Published Apr 6, 2019, 10:00 AM IST

തിരുവനന്തപുരം: ശബരിമല യുവതി ദർശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും പരാതിപ്പെട്ടില്ലെന്നും ചെയർമാൻ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. ചോദ്യം തയ്യാറാക്കിയത് വിദഗ്ദ്ധരാണെന്നും എംകെ സക്കീർ കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പിഎസ്‍സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്‍സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുർഗയെയുമാണ്. 

ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തര യോഗം ചേർന്ന് വിമർശിച്ചു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓർമിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം വിമർശിച്ചു.

Follow Us:
Download App:
  • android
  • ios