ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിനെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമെന്ന് മലയാലപ്പുഴ മോഹനൻ
കണ്ണൂര്‍: എഡിഎം നവിന്‍ബാബുവിന്‍റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്തെതിരെ സിപിഎം നേതാവ്.മലയാലപ്പുഴ മോഹനൻ രംഗത്ത്. ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ട്.ദിവ്യക്കെതിരെ അന്വേഷണം വേണം.രേഖാമൂലം പാര്‍ട്ടിക്ക് കത്ത് നൽകും.ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.CITU സംസ്ഥാന കമ്മിറ്റി അംഗമാണ് മലയാലപ്പുഴ മോഹനൻ.സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവും ആണ്
