കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്
കണ്ണൂര്‍: കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മാറ്റി. സംഭവത്തിൽ കണ്ണൂർ ടൌൺ പൊലീസ് അന്വേഷണം തുടങ്ങി.


