Asianet News MalayalamAsianet News Malayalam

ദുഖങ്ങള്‍ മറച്ചുപിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആള്‍; ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ ഷാഹിദ കമാല്‍

ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നും ഷാഹിദ കമാല്‍

women commission member Shahida Kamal reacts to controversy related to facebook post
Author
Vandiperiyar, First Published Jul 12, 2021, 11:55 AM IST

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. വണ്ടിപ്പെരിയാറിലേക്ക് എന്ന തലക്കെട്ടിൽ ചിരിക്കുന്ന ഫോട്ടോയുള്ള ഫേസ്ബുക്കില്‍ ഇന്നലെയിട്ട പോസ്റ്റിന് വ്യാപക വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് വിശദീകരണം. ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാല്‍ വിശദീകരിക്കുന്നത്. ഇന്നാണെങ്കിൽ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ്‌ പിൻവലിചെന്നും ഷാഹിദ കമാൽ കൂട്ടിച്ചേര്‍ക്കുന്നു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വിശദമാക്കി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണിൽ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.കേസിന്റെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ പ്രതികരിച്ചു.

വണ്ടിപ്പെരിയാറിലേക്ക് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്‍റെ യാത്ര; വിവാദമായി ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിന് പോയപ്പോളായിരുന്നു വനിതാ കമ്മീഷന്‍ അംഗമായ ഷാഹിദാ കമല്‍ വിവാദമായ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്.  വിടി ബലറാം, കെഎസ് ശബരിനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍  ഷാഹിദ കമാലിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios