ചേർക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത്. തഞ്ചാവൂരിൽ നിന്നും ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്.

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് വീട്ടിൽ ക്വാറന്റീനിൽ ആയിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത്. തഞ്ചാവൂരിൽ നിന്നും ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, കൊല്ലം കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു നെടുവത്തൂർ സ്വദേശി മനോജാണ് ഇന്ന് രാവിലെ മരിച്ചത്. ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും അസ്വസ്ഥതകൾ ഉണ്ടായി. തുടര്‍ന്ന്, ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Also Read: 'പ്രവർത്തന മികവിന് നന്ദി, ഇനിയും സഹായിക്കണം'; കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പിന്തുണ തേടി മഹാരാഷ്ട്ര

Also Read: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു; ആകെ മരണം ഇരുപതിനായിരം കടന്നു