അയല്‍വാസികൾ തമ്മിലുള്ള തര്‍ക്കത്തില്‍ നെടുമ്പന സ്വദേശി സജിത്താണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് കാരണം നായയെ അഴിച്ചുവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാല് പേര്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്.

കൊല്ലം: കുണ്ടറയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ആറുപേര്‍ അറസ്റ്റില്‍. അയല്‍വാസികൾ തമ്മിലുള്ള തര്‍ക്കത്തില്‍ നെടുമ്പന സ്വദേശി സജിത്താണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് കാരണം നായയെ അഴിച്ചുവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാല് പേര്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇടപ്പനയം സ്വദേശി പവിത്രനും വാടകയ്ക്ക് താമസിക്കുന്ന സുനിൽരാജും തമ്മിലാണ് തർക്കം ഉണ്ടായത്. പവിത്രന്റെ വീട്ടിലെ പോമറേനിയൻ നായയെ കെട്ടിയിടാറില്ല. സുനിൽ രാജന്റെ മകളുടെ പിറകെ നായ കുരച്ചുകൊണ്ട് ചെന്നത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. തര്‍ക്കം തീര്‍ക്കാൻ പവിത്രന്‍ ബന്ധുവായ സജിത്തിനെയും സുഹൃത്തുക്കളയെും വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ എത്തിയതിനെ തുടർന്ന് തര്‍ക്കം രൂക്ഷമാകുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. കേസിൽ ആറുപേരാണ് അറസ്റ്റിലായത്.