ഇതുതടയാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കൊണ്ടുന്ന വാഹനം തടഞ്ഞു. 

തിരുവനന്തപുരം: പിഎസ്‍സി നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു. ഇതുതടയാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കൊണ്ടുന്ന വാഹനം തടഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച നടത്തിയ സമരവും അക്രമാസക്തമായി. മതിൽ ചാടി കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സമരക്കാർ എത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.