കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ കൊല്ലപ്പെട്ടു

വയനാട്: മുത്തങ്ങക്കടുത്ത് പൊന്‍കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ കൊല്ലപ്പെട്ടു. പൊന്‍കുഴിയിലെ കാട്ടു നായ്ക്ക കോളനിയിലാണ് സംഭവം. കര്‍ണാടകയിലെ മുതുമലയില്‍ നിന്ന് ബന്ധുവീട്ടിലെത്തിയ മഹേഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. മൂലങ്കാവ് വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് തുരത്തിയ കൊമ്പനാണ് കുട്ടിയുടെ ജീവനെടുത്തതെന്നാണ് സംശയിക്കുന്നത്. സ്ഥിരം അക്രമകാരിയായ ആനയെ മുതുമല ഭാഗത്തേക്ക് തുരത്തിയതായി കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.