ചില സമയങ്ങളില്‍ 70 കിലോമാറ്റർ വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്‍കി.
തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെ വേഗത്തില് കാറ്റു വീശുന്നതിനാല് മല്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളില് 70 കിലോമാറ്റർ വരെ വേഗതയില് കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്കി.
കേരളാ - ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല് പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള് ഈ ഭാഗങ്ങളില് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാൻ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മാനന്തവാടി പേരിയയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരനെ ഇതു വരെ കണ്ടെത്തിയിട്ടില്ല. മൂന്നാറില് ഒഴുക്കില്പ്പെട്ട് കാണാതായ, ആറ് മാസം പ്രായമുള്ള കുഞ്ഞുള്പ്പടെ മൂന്ന് പേര്ക്കായുള്ള തിരച്ചില് രാവിലെ പുനരാരംഭിക്കും.
