അമൃതം പൊടിയില്‍ രുചിവൈഭവം ഒരുക്കി ശിശുക്ഷേമ വകുപ്പ്
ഇടുക്കി: അംഗന്വാടിയില് വഴി കുട്ടികള്ക്ക് വിതരണം ചെയ്ത പോഷകാഹാരമിശ്രിതമായ അമൃതംപൊടി ലഭിക്കുക ഇനി വ്യത്യസ്ത വിഭവങ്ങളായി. സര്ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി 'മേളനഗരി'യില് ഒരുക്കിയിരിക്കുന്ന വനിതാ ശിശുവികസന വകുപ്പില്, അമൃതം ന്യൂടിമിക്സ് പൊടി ഉപയോഗിച്ചുള്ള വിവിധ തരം മധുരപലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
6 മാസം മുതല് 3 മാസം വരെയുള്ള കുട്ടികള്ക്ക് പോഷകാഹാരമായാണ് സാധാരണ അമൃതം പൊടി നല്കുന്നത്. എന്നാല് പലപ്പോഴും കുട്ടികള് ഈ പോഷകാഹാരം കഴിക്കാന് വിസമ്മതിക്കുകയയാണ് പതിവ്. ഇതിനൊരു പരിഹാരംമെന്നവണ്ണമാണ് അമൃതംപൊടി ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള വിവിധതരം പലഹാരങ്ങള് പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഇലയട, വട്ടയപ്പം, കുമ്പിളപ്പം, ഉണ്ണിയപ്പം, പായസം, ചിരട്ടപ്പുട്ട്, ചപ്പാത്തി, ഇടിയപ്പം തുടങ്ങിയവയുടെ പ്രദര്ശനമാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.
പ്രദര്ശനത്തിനായി ഒരുക്കിയിട്ടുള്ള അവലോസുണ്ട, ചക്കബോളി എന്നിവയാണ് കുട്ടികള്ക്ക് ഏറെ പ്രിയങ്കരമെന്ന് മേള സന്ദര്ശിച്ച മാതാപിതാക്കള് പറയുന്നു. പേപ്പര്, പ്ലാസ്റ്റിക് എന്നിവകൊണ്ട് നിര്മ്മിച്ച കരകൗശല വസ്തുക്കളും വാഴയില കൊണ്ട് നിര്മ്മിച്ച ആന, താറാവ്, മയില്, എട്ടുകാലി എന്നിവയുടെ രൂപങ്ങളും കുട്ടികള്ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
