അരലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

First Published 7, Apr 2018, 5:21 PM IST
banned tobacco products worth 50000 seized from alappuzha
Highlights

വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 1300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മാവേലിക്കര പൊലീസ് പിടിച്ചെടുത്തത്

മാവേലിക്കര: അരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പൊലീസ് പിടികൂടി. തഴക്കര പൈനുംമൂടിന് സമീപമുള്ള വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 1300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മാവേലിക്കര പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം 3.30ഓടെ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്‌കൂള്‍, കോളജ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പുകയില ഉത്പന്നങ്ങളുമായി വന്ന പ്രായിക്കര സ്വദേശി താജുവിനെ (25) മാവേലിക്കര പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൈനുംമൂട്ടിലെ വാടക വീട്ടില്‍ റെയ്ഡ് നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ കൊപ്പാറ ബിജുവിന്റേതാണ് വാടക വീട്. ഇയാള്‍ ഇപ്പോള്‍ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഇയാളുടെ ഭാര്യയും മറ്റും താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചാണ് പുകയില ഉത്പന്നങ്ങള്‍ സംഭരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും തിരുവന്‍വണ്ടൂര്‍ സ്വദേശി വിഷ്ണു (21) നെയും പിടികൂടി. മാവേലിക്കര എസ്‌.ഐ സി ശ്രീജിത്ത്, സി.പി.ഒ ഷൈന്‍, ശ്രീനാഥ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

loader