കോഴിക്കോട്: ക്ഷീരകര്‍ഷക സംഗമത്തിലെ ഭീമന്‍ എരുമകള്‍ കൗതുകക്കാഴ്ചയായി. ചോമ്പാലില്‍ നാടന്‍ കന്നുകാലി പ്രദര്‍ശനത്തിലാണ് ആനയോളം വലുപ്പമുള്ള എരുമകള്‍ ഇടംപിടിച്ചത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കാണുന്ന ജാഫ്രാബാദി ഇനത്തില്‍പെട്ട എരുമകളാണ് ഇവ. തൃശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നുമാണ് ഇവയെ ചോമ്പാലില്‍ എത്തിച്ചത്.
കശാപ്പിനായി വാങ്ങിയ എരുമയുടെ വലുപ്പം കണ്ട് തൃശൂരിലെ ഉടമ ഇതിനെ വളര്‍ത്തുകയായിരുന്നു. കണ്ണൂരിലേതിനെ പ്രത്യുല്‍പാദനത്തിനു വേണ്ടിയാണ് വാങ്ങിയത്. കന്നുകാലി പ്രദര്‍ശനം കാണാനെത്തിയവര്‍ ഇവയെ ശരിക്കും ആസ്വദിച്ചാണ് മടങ്ങുന്നത്.
