ഇടുക്കി: ഇതരസംസ്ഥാനത്തടക്കം ബൈക്ക് മോഷണം നടത്തുന്ന കുട്ടികള്ളമാമര്‍ പിടിയില്‍. തമിഴ്‌നാട് രാജപാളയം, മൂന്നാര്‍ നടയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ മൂന്നാര്‍ കോളനിയില്‍ നിന്ന് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ച് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ ഇവര്‍ക്കെതിരെ അഞ്ച് പൊലീസ് കേസും നിലവിലുണ്ട്. ഊന്നുകല്ലില്‍ നിന്നും ബൈക്കുമോഷ്ടച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആറുമാസം മുമ്പാണ് രാജപാളയം സ്വദേശി മൂന്നാറിലെ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിയത്. ഇവിടെവെച്ച് മൂന്നാര്‍ സ്വദേശിയുമായി സൗഹ്യതത്തിലായി. ഇതോടെ ജോലി ഉപേക്ഷിച്ച് മോഷണം ആരംഭിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കുകള്‍ തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കുകയാണ് പതിവ്.