അടിയേറ്റ മൊയ്‌തീൻ സാദത്ത് മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാസർകോട്: പുസ്തകം എടുക്കാൻ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ അദ്ധ്യാപിക ചൂരൽ വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. മഞ്ചേശ്വരം സബ് ജില്ലയിലെ അട്ടഗോളി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥി
അട്ടഗോളി ബായിക്കട്ടയിലെ സിദ്ധിഖിന്റെ മകൻ മൊയ്തീൻ സാദത്തിനെയാണ് (5)അധ്യാപിക ചൂരൽ വടി കൊണ്ട് പുറം തല്ലി പൊട്ടിച്ചതായി രക്ഷിതാക്കൾ പരാതി നല്കിയത്.
അടിയേറ്റ മൊയ്തീൻ സാദത്ത് മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാധാരണ സ്കൂൾ വിട്ട് വീട്ടില് വന്നാല് കളിക്കാൻ പോകുമായിരുന്ന സാദത്ത് ഇന്നലെ കളിക്കാന് പോയിരുന്നില്ല. കാര്യമന്വേഷിച്ചപ്പോഴാണ് അദ്ധ്യാപിക മർദ്ദിച്ച കാര്യം പറയുന്നത്. തുടർന്ന് കുട്ടിയെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ധ്യാപികയ്ക്കെതിരെ രക്ഷിതാക്കൾ മഞ്ചേശ്വരം പൊലീസിലും എ.ഇ.ഒയ്ക്കും ചൈല്ഡ് ലൈനിനും പരാതി നൽകി. ക്ലാസില് വച്ച് പുസ്തകം എടുക്കാന് വൈകിയതിന് ടീച്ചർ അടിക്കുകയായിരുന്നുവെന്ന് സിദ്ധിഖ് പറഞ്ഞു.
