83കാരിയായ ഇവരെ 4 ദിവസത്തോളമായി വിടിന്റെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു
ആലപ്പുഴ : നാലു മക്കളുള്ള വൃദ്ധ മാതാവിനെ വീടിനുള്ളില് പൂട്ടിയിട്ട നിലയില് കണ്ടെത്തി. ചെന്നിത്തല കോട്ടമുറി ജങ്ഷന് സമീപം കൊന്നക്കോട്ട് പടിറ്റേതില് ലക്ഷ്മിക്കുട്ടിയമ്മയെയാണ് വീട്ടില് പൂട്ടിയിട്ട നിലയില് കണ്ടെത്തിയത്. 83കാരിയായ ഇവരെ 4 ദിവസത്തോളമായി വിടിന്റെ ഒരു മുറിക്കുള്ളില് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്പെട്ട നാട്ടുകാരാണ് മാന്നാര് പോലീസില് വിവരം അറിച്ചത്. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും വീട് പൂട്ടി കിടക്കുകയായിരുന്നു. ബുധനൂരില് താമസിക്കുന്ന രണ്ടാമത്തെ മകള് കുമാരിയെ വിളിച്ചു വരുത്തിയാണ് വാതില് തുറന്നത്. മക്കള് തമ്മിലുള്ള വഴക്കാണ് അമ്മയെ പൂട്ടിയിടാന് കാരണമെന്ന് പോലീസ് പറഞ്ഞു. നിലവില് ലക്ഷ്മി കുട്ടിയമ്മയെ മകള് കുമാരിക്ക് ഒപ്പം താമസിപ്പിച്ചിരിക്കുകയാണ്.
