സഹോദരന്റെ മരണവാർത്തയറിഞ്ഞെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട് : ഇളയ സഹോദരന്റെ മരണവാർത്തയറിഞ്ഞെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. മുതുകുളം വടക്ക് ആവണി വീട്ടിൽ ഗോപി (61) യുടെ മരണമറിഞ്ഞെത്തിയ മുതുകുളം വടക്ക് വൃന്ദാവനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ രാധ(64)യാണ് കുഴഞ്ഞുവീണ് മരിച്ചത്.
അർബുദരോഗ ബാധിതനായ ഗോപി വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മരിച്ചത്. തുടർന്ന് ഗോപിയുടെ വീട്ടിലെത്തിയ രാധക്ക് ശ്വാസംമുട്ടലനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചു. ഇവിടെ ഡോക്ടറില്ലാത്തതിനാൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശിശ്രൂഷ നൽകിയശേഷം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാധ മരണപ്പെട്ടു.
