കിണറില്‍ ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു

ആലപ്പുഴ: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. മാന്നാര്‍കണ്ടിയൂര്‍ കുറ്റിയില്‍ ആഷാ വില്ല റിട്ട. നായിക് സുബേര്‍ വി.സി.സാമുവല്‍ (കുഞ്ഞുമോന്‍- 63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം. കിണറില്‍ വീണ ഇലകള്‍ നീക്കം ചെയ്യാന്‍ എണി ഉപയോഗിച്ച് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു.