ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ കഷ്ടപ്പെട്ടാണ് പൂര്‍ണമായും തീയണച്ചത്

വയനാട്: വൈത്തിരിക്കടുത്ത ലക്കിടിയിലെ ഹോട്ടലില്‍ തീപിടുത്തം. വൈകിട്ട് അഞ്ച് മണിയോടെ ടാസ ഹോട്ടലിന്റെ രണ്ടാംനിലയിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ കഷ്ടപ്പെട്ടാണ് പൂര്‍ണമായും തീയണച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയായതിനാല്‍ ചരക്കുവാഹനങ്ങളടക്കം ഗതാഗതകുരുക്കില്‍പ്പെട്ടു. വൈത്തിരി പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.